Posted By Editor Editor Posted On

കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം: നി‍ർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ഏതെങ്കിലും തരത്തിൽ കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റിനെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം . സ്വദേശികളെപോലെ വിദേശികൾക്കും ഇക്കാര്യത്തിൽ ബാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി . രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള 1960 ലെ 17 ആം നമ്പർ നിയമത്തിലെ 14 നമ്പർ ആർട്ടിക്കിൾ പ്രകാരമാണ് ഇക്കാര്യം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചത് .സംഭവം നടന്നതായി അറിഞ്ഞ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ തെളിവെടുപ്പ് വിഭാഗത്തിലേക്കോ വിളിച്ചറിയിക്കുകയാണ് വേണ്ടത്.ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവരെ പ്രതിപട്ടികയിൽ ഉൾപെടുത്താൻ നിയമം അനുശാസിക്കുന്നുണ്ടന്നും അധികൃതർ വ്യക്തമാക്കി .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *