കുവൈറ്റിൽ വഴിയാത്രക്കാരിയായ മലയാളി യുവതിയുടെ സ്വർണ്ണമാല പിടിച്ചുപറിച്ചു
കുവൈറ്റിലെ അബ്ബാസിയയിലെ ടീനേജ് ഷോപ്പിന് സമീപം ചൊവ്വാഴ്ച വൈകീട്ട് വഴിയാത്രക്കാരിയായ മലയാളി യുവതിയുടെ മാല തട്ടിയെടുത്തു. കാറിൽ എത്തിയ കവർച്ചക്കാർ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വർണമാല തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കവർച്ചക്കാരുമായി പൊരുതുന്നതിനിടെ തലയിൽ പരിക്കേറ്റ യുവതിയെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
		
		
		
		
		
Comments (0)