Posted By Editor Editor Posted On

ഓസ്‌കറിൽ തിളങ്ങി ഓപ്പൺഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ. ഏഴു പുരസ്കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോ​ഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ വാരിക്കൂട്ടിയത്.

മികച്ച സംവിധായകനായി ക്രിസ്റ്റഫർ‌ നോളനെ തെരഞ്ഞെടുത്തപ്പോൾ മികച്ച നടന്റെ ഓസ്കർ പുരസ്കാരം കിലിയൻ‌ മർഫിക്ക് ലഭിച്ചു. ഓപ്പൺഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം റോബർട്ട് ഡൗണി ജൂനിയറിന് ലഭിച്ചു. മികച്ച ഒറിജിനൽ സ്‌കോറിനുള്ള പുരസ്കാരം ഓപ്പൺഹൈമറിനാണ് ലഭിച്ചത്. മികച്ച എഡിറ്ററിനുള്ളള പുരസ്കാരം ജെന്നിഫർ ലേം(ഓപ്പൺഹൈമർ), മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്‌ടേമ (ഒപ്പൻഹൈമർ) എന്നിവരും നേടി.

13 നോമിനേഷനുകളുമായാണ് ഓസ്കറിൽ ഓപ്പൺഹൈമർ എത്തിയത്. റോബർട്ട് ഡൗണി ജൂനിയറിന്റെ കരിയറിലെ ആദ്യ ഓസ്കാർ നേട്ടമാണ്. ഇതിനകം 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറിൽ തന്നെയാണ് ഓസ്കാറിലും താരമായിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപ്പൺഹൈമർ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *