പ്രവാസിയടക്കം ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ. തൃശ്ശൂർ പേരാമംഗലം അമ്പലക്കാവിൽ അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ്(35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും ഒൻപത് വയസുള്ള കുട്ടിയെ നിലത്ത് പായയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ മകൻ. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വീട് തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമികമായിട്ടുള്ള സംശയം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w