Posted By Editor Editor Posted On

തടി കുറയ്ക്കാൻ പാട്പെടുകയാണോ, ഇതാണ് ഉത്തമ പരിഹാരം: തടി കുറയ്ക്കാൻ ചോളം എങ്ങനെ ഉപയോ​ഗിക്കാം

ചോളത്തിൽ ധാരാളം പോഷക​ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ് ചോളം.

പ്രമേഹ രോ​ഗികൾ ദിവസവും അല്പം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചോളത്തിന്റെ മഞ്ഞ വിത്തുകളിൽ ധാരാളം അരിറ്റനോയിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നു.

ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാൻ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചോളം. ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അതിനാൽ ക്യാൻസർ രോഗം വരാതിരിക്കാൻ സഹായിക്കും. തടി കുറയ്ക്കാൻ വളരെ നല്ലതാണ് ചോളം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *