കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു
കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം (MoE) അതിൻ്റെ ജീവനക്കാരുടെയും പൗരന്മാരുടെയും പ്രവാസികളുടെയും അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. യോഗ്യത സർട്ടിഫിക്കറ്റുകൾ ,തുല്ല്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ സൂക്ഷ്മ പരിശോധനയാണ് നടത്തുന്നത്. രാജ്യത്തെ മുഴുവൻ പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റുകളിൽ റീ ക്ലിയറൻസ് നടത്തണമെന്ന മന്ത്രിസഭ തീരുമാനമുണ്ടായിരുന്നു .അതിന്റെ ചുവട് പിടിച്ച് സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത സർട്ടിഫിക്കറ്റുകളിൽ ക്ലിയറൻസ് ആരംഭിച്ചത് . സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ ജീവനക്കാരുടെയും ഹയർ സെക്കണ്ടറിക്ക് മുകളിലുള്ള സർടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കുക .ജീവനക്കാരുടെ പേര്, സിവിൽ നമ്പർ, തൊഴിൽ ദാതാവ്, സ്പെഷ്യാലിറ്റി, യൂണിവേഴ്സിറ്റി ബിരുദം,അനുവദിച്ച രാജ്യം, ഇൻ്റഗ്രേറ്റഡ് സിസ്റ്റങ്ങളിൽ ലഭ്യമായ വിവരങ്ങൾ , കൂടാതെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ യോഗ്യതയുടെ പകർപ്പുകൾ എന്നിവയാണ് സൂക്ഷമ പരിശോധനക്ക് വിധേയമാക്കുക. 2000 ജനുവരി 1 മുതൽ നാളിതുവരെയുള്ള അത്തരം സർട്ടിഫിക്കറ്റുകൾ കൈവശമുള്ള എല്ലാ കുവൈറ്റ്, കുവൈറ്റ് ഇതര ജീവനക്കാരുടെയും അക്കാദമിക് യോഗ്യത നേടിയവരുടെയും ഡാറ്റ സമർപ്പിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)