കുവൈറ്റിലെ അബു ഹലീഫയിൽ ശനിയാഴ്ച ഉച്ചയോടെ വീടിന് തീപിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. മംഗഫ്, ഫഹാഹീൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾ ഉടൻ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തി തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ പരിക്കേറ്റവരെ അഗ്നിശമന സേന മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സബാഹിയ മേഖലയിലും ശനിയാഴ്ച വീടിന് തീ പിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെയും മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. മംഗഫ്, അഹമ്മദി കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി
Kuwait Airways Fake News; ബിസിനസ് ക്ലാസ് ടിക്കറ്റുകൾ മാറ്റുന്നുവെന്നത് വ്യാജവാർത്ത; യാത്രക്കാർക്ക് ഉറപ്പുമായി കുവൈറ്റ് എയർവേയ്സ്