ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവികരെയും വിട്ടയച്ചു. ചാരവൃത്തിയാരോപിച്ചാണ് ഖത്തറിൽ മലയാളി ഉൾപ്പെടെയുള്ള നാവികർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇവരിൽ ഏഴ് പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.മലയാളിയുൾപ്പെടെ എട്ട് പേരെയാണ് ഖത്തർ മോചിപ്പിച്ചത്. ഇവർക്ക് നേരത്തെ ശിക്ഷയിൽ ഇളവ് നൽകിയിരുന്നു. ഖത്തറിന്റെ നടപടിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യവേ 2022 ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്.ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്. ഓഗസ്റ്റ് 30നാണ് ഇവരെ ഖത്തർ അറസ്റ്റ് ചെയ്തത്. നാവികർ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്ക് വേണ്ടിയും ഇസ്രയേൽ ചാര സംഘടനയ്ക്ക് വേണ്ടിയും പ്രവർത്തിച്ചുവെന്നാണ് ഖത്തർ ഉയർത്തിയിരുന്ന ആരോപണം. ഇറ്റലിയിൽ നിന്ന് അന്തർവാഹിനി വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യനീക്കം ചോർത്തി നൽകിയെന്നതായിരുന്നു ഇവർക്കെതിരെ ഖത്തറിൽ ചുമത്തിയിരുന്ന കുറ്റം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr