Posted By user Posted On

കുവൈറ്റിൽ ഇലക്ട്രോണിക് തട്ടിപ്പികളുമായി ബന്ധപ്പെട്ട പരാതികൾ സഹേൽ ആപ്പ് വഴി നൽകാം

കുവൈറ്റിൽ ഇനി ഇലക്ട്രോണിക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സഹേൽ ആപ്പ് വഴി നൽകാം. ഇത്തരത്തിലുള്ള പരാതികൾ നിരീക്ഷിക്കുന്നതിനായി ആപ്പിൽ ‘അ​മാ​ൻ’ സേ​വ​നം ആ​രം​ഭി​ച്ചു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നും കു​വൈ​ത്ത് ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​നും (കെ‌.​ബി.‌​എ) സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. നേരത്തെ ഇത്തരത്തിലുള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും നേ​രി​ടാ​ൻ
​വെ​ർ​ച്വ​ൽ റൂം ​സ​ജ്ജ​മാ​ക്കി​യി​രു​ന്നു. അനധികൃത ഫി​ഷി​ങ് ശ്ര​മ​ങ്ങ​ൾ നിരീക്ഷിക്കാനും, എ​ല്ലാ​ത്ത​രം ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​കളും കണ്ടെത്തി ഇല്ലാതാക്കാനുമാണ് ഈ സേവനം ആരംഭിച്ചതെന്ന് സ​ഹ​ൽ ഔ​ദ്യോ​ഗി​ക വ​ക്താ​വ് യൂ​സ​ഫ് ക​തെം അ​റി​യി​ച്ചു.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും മറ്റും പ​ണം ന​ഷ്ട​പ്പെ​ടു​ക​യോ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്‌​ത ആ​ളു​ക​ൾ ഉ​ട​ൻ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട​ണം, ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചാൽ ഉടൻ തന്നെ ഡ​യ​റ​ക്ട​റേ​റ്റ് ന​ട​പ​ടി​യെ​ടു​ക്കു​ക​യും മോ​ഷ്ടാ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്യും. 2023 ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ മു​ത​ൽ ജ​നു​വ​രി ഒ​മ്പ​തു വ​രെ 285 പ​രാ​തി​ക​ൾ ഇ​തു​വ​ഴി കൈ​കാ​ര്യം ചെ​യ്തു. കുവൈറ്റിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നതിന് ഭാഗമായാണ് ഈ നടപടി.

DOWNLOAD SAHEL APP https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *