Posted By Editor Editor Posted On

കുവൈറ്റിൽ ഈ വർഷം റമദാൻ വ്രതം ഈ ദിവസം ആരംഭിക്കുമെന്ന് പ്രവചനം

കുവൈത്തിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11 ന് തിങ്കളാഴ്ച ആയിരിക്കുമെന്ന് ഉജൈരി സയന്റിഫിക് സെന്റർ . ജ്യോതിശാസ്ത്ര പ്രകാരം ഫെബ്രുവരി 11 ന് ഞായറാഴ്ച ആയിരിക്കും ശഹബാൻ മാസത്തിന്റെ തുടക്കം. 29 ദിവസങ്ങളാണ് ആ മാസത്തിലുണ്ടാകുകയെന്നും കുവൈത്ത് ന്യുസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സെന്റെർ പറഞ്ഞു.
ഹിജ്റ 1445 ശഅബാൻ 29-ന് രാവിലെ 6:07 ന് ആണ് ചന്ദ്രോദയം സംഭവിക്കുക. ഇത് 12 മിനിറ്റ് മാത്രമേ നിലനിൽക്കൂ.അതിന്റെ അസ്തമയം വൈകുന്നേരം 6:05 ന് സംഭവിക്കുകയും ചെയ്യുന്നതിനാൽ റമദാൻ പിറ കാണൽ പ്രയാസകരമായിരിക്കുമെന്നും സെന്റർ പറഞ്ഞു.

.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *