Posted By Editor Editor Posted On

കുവൈത്തിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു: താമസ കാര്യാലയങ്ങളിൽ വൻ തിരക്ക്, ഈ കേന്ദ്രങ്ങളിൽ അപ്പോയിൻ്റ്മെൻ്റ് ഇല്ല

കുവൈത്തിൽ കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിച്ച ആദ്യ ദിവസമായ ഇന്നലെ വിവിധ ഗവർണറേറ്റുകളിലെ താമസ കാര്യാലയങ്ങളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. വിവിധ താമസ കാര്യാലയങ്ങളിലെ ജനറൽ അഡ്മിനിസ്ട്രേഷന് 900 ഓളം അപേക്ഷകൾ ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.. ഇതിൽ അധികവും കുടുംബ സന്ദർശക വിസ ലഭിക്കുന്നതിനുള്ള അപേക്ഷകളാണ്. രാജ്യത്തെ ആറു ഗവര്ണറേറ്റുകളിലെ ഓരോ കാര്യാലയങ്ങളിലുമായി 150 വീതം അപേക്ഷകളാണ് ആദ്യ ദിവസം പരിഗണിച്ചത്. അതിനിടെ കുടുംബ സന്ദർശന വിസ വ്യവസ്ഥകളിൽ ചിലത് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് റെസിഡൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറിക്ക് നിരവധി അപേക്ഷകൾ ലഭിച്ചിരുന്നുവെങ്കിലും അവ നിരസിക്കുകയായിരുന്നു. സർക്കാരിന്റെ’ മെറ്റാ ‘ പ്ലാറ്റ്‌ഫോം വഴി നിരവധി അപേക്ഷകർ നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതിനാൽ ഫർവാനിയ, ഹവല്ലി , അഹ്മദി കാര്യാലയങ്ങളിൽ അടുത്ത ആഴ്ച അവസാനം വരെ അപ്പോയിന്മെന്റ്റ് ലഭ്യ മല്ലെന്ന് അധികൃതർ വ്യക്തമാക്കി. അതെ സമയം വിദേശി സാന്ദ്രത കുറവുള്ള ജഹ്‌റ , കാപിറ്റൽ , മുബാറക് അൽ കബീർ ഗവര്ണറേറ്റുകളിലെ ബന്ധപ്പെട്ട കാര്യാലയങ്ങളിൽ അപ്പോയിൻ്റ്‌മെൻ്റുകൾ ലഭ്യമാണ്.
.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *