കുവൈറ്റിന്റെ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയെ ചെങ്കടലിൽ ഹൂതി ആക്രമണ സാധ്യത കാരണമുണ്ടായ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. സ്റ്റാൻഡേർഡ് ആൻഡ് പുവർസ് ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്‌സ് വെബ്‌സൈറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അറേബ്യൻ ഗൾഫിലെ തുറന്ന കടൽപ്പാതകൾ ഉപയോഗിക്കുന്നതിനാൽ കുവൈത്ത് ,ഇറാഖ്, സൗദി അറേബ്യ, യുഎഇ, എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ബാധിച്ചിട്ടില്ലെന്ന് ഗോവയിൽ നടന്ന ഇന്ത്യൻ എനർജി വീക്ക് കോൺഫറൻസിൽ ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി അസോസിയേഷൻ മേധാവി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സമീപകാല പ്രതിസന്ധികളും അതേത്തുടർന്നുള്ള വഴിതിരിച്ചുവിടലും ഉയർന്ന ഷിപ്പിംഗ് ചെലവും ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള ഊർജ വിതരണത്തിന് തടസ്സം നേരിടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr