കുവൈറ്റിലെ ആശുപത്രികളും, ക്ലിനിക്കുകളും പരിസ്ഥിതി സൗഹൃദമാക്കാനൊരുങ്ങുന്നു. സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള മുറ്റങ്ങളിലും അനുബന്ധ ഏരിയകളിലും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചും മറ്റും ശുദ്ധ വായു ലഭിക്കുന്ന അന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ ഉൾപ്പെടെ മുഴുവൻ അനുബന്ധ സ്ഥാപനങ്ങളുമാണ് കൂടുതൽ പരിസ്ഥിതി സൗഹൃദ നിലയിലേക്ക് മാറ്റുന്നത്. ഇതിനായുള്ള കാമ്പയിന് തുടക്കമായി. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ ആവദി യുടെ നിർദേശ പ്രകാരം പൊതുജനാരോഗ്യകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ തസ്തയാണ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr