
കുവൈറ്റിലെ ശൈത്യകാല രോഗങ്ങൾ; ജാഗ്രത നിർദേശവുമായി അധികൃതർ
കുവൈറ്റിൽ ശൈത്യകാലം ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും വർധിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ അധികൃതർ മുന്നറിയിപ്പ് നൽകി. ജനുവരിയിൽ രോഗങ്ങളുടെ തോത് കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ഓരോ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി പ്രതിദിനം 800- 1200 പേര് ചികിത്സതേടിയെത്തുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. എന്നാൽ, എല്ലാ രോഗങ്ങളും നിയന്ത്രണ വിദേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. ഈ കാലയളവിൽ രാജ്യത്ത് പുതിയ കൊറോണ വകഭേദം സ്ഥിരീകരിച്ചത് 40 പേരിൽ മാത്രമാണെന്നും അതെല്ലാം നിയന്ത്രണ വിധേയമാണെന്നും അധികൃതർ പറഞ്ഞു. ജലദോഷം, സീസണൽ ഇൻഫ്ലുവൻസ, ന്യുമോണിയ, “കൊറോണ” വൈറസ് എന്നീ രോഗങ്ങളാണ് സീസണിൽ ഏറ്റവും കൂടുതൽ രേഖപെടുത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)