
കുവൈറ്റിൽ 559 താമസ നിയമ ലംഘകർ അറസ്റ്റിൽ
കുവൈറ്റിൽ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ കാമ്പെയ്‌നിനിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 559 റെസിഡൻസി, ലേബർ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല, മംഗഫ്, കബ്ദ്, സാൽമിയ, ഹവല്ലി, ജലീബ് അൽ ഷുയൂഖ്, ജബ്രിയ മേഖലകളിൽ രാവിലെയും വൈകുന്നേരവും സംയുക്ത ത്രികക്ഷി സമിതി സുരക്ഷാ പ്രചാരണം നടത്തി. പ്രചാരണത്തിനിടെ, വ്യാജ വേലക്കാരി റിക്രൂട്ടിംഗ് ഓഫീസിൽ ജോലി ചെയ്യുന്ന 3 പേരെയും ലൈസൻസില്ലാതെ വെയർഹൗസ് നടത്തിയതിന് ആറ് പേരെയും അധികൃതർ അറസ്റ്റ് ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)