Posted By user Posted On

കുവൈറ്റിൽ 1,525 ടൺ മാലിന്യങ്ങൾ നീക്കംചെയ്തു

കുവൈറ്റിൽ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സൂപ്പർവൈസറി ടീം അൽ-വഫ്ര ഫാം ഏരിയയിൽ നിന്ന് 1,525 ടൺ അവശിഷ്ടങ്ങളും, പാഴ് വസ്തുക്കളും നീക്കം ചെയ്തു. 200 ഓളം ശുചീകരണ തൊഴിലാളികളുമായി 122 ഉപകരണങ്ങളും മെഷീനുകളും ഉപയോഗിച്ച് സംഘം കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ശുചീകരണ കാമ്പയിൻ നടത്തിയാണ് മാലിന്യങ്ങൾ നീക്കംചെയ്തതെന്ന് അൽ-അഹമ്മദി മുനിസിപ്പാലിറ്റിയിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് വകുപ്പ് ആക്ടിംഗ് ഡയറക്ടർ ജമാൽ അൽ-ദാവി പറഞ്ഞു. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എം.സൗദ് അൽദബ്ബൂസിൻ്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ശുചീകരണ കാമ്പയിൻ നടത്തിയത്. ഗവർണറേറ്റിൻ്റെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ പ്രദേശങ്ങളിലെയും എല്ലാ പൊതു ശുചിത്വ സേവനങ്ങളും പരിശോധിക്കുന്നതിനായി ശുചീകരണ കാമ്പെയ്‌നുകൾ തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *