Posted By user Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയവീട്ടിൽ ജോർജ് വർഗീസ് വി (മോഹൻ – 73 വയസ്) നിര്യാതനായി. മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകാംഗമാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ മുൻ ജീവനക്കാരനാണ്.
ഭാര്യ : സൂസി ജോർജ്, മകൾ : ജെൻസി മേരി ജോർജ് (നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്) മരുമകൻ : മോബിൻ മാത്യൂ. സംസ്‌കാരം തിരുവനന്തപുരം പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പിന്നീട് നടത്തും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *