കുവൈത്തിൽ ശിയാ വിഭാഗത്തിൻറെ ആരാധനാലയങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട പ്രതികളെ റിമാൻഡ് ചെയ്തു. അറബ് പൗരത്വമുള്ള മൂന്ന് പേരെയാണ് റിമാൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.നിരോധിത ഗ്രൂപ്പുമായി സഹകരിച്ചാണ് ഇവർ രാജ്യത്തിനകത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ആഭ്യന്തര മന്ത്രാലയവും വിവിധ വകുപ്പുകളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv