വ്യാജ നിക്ഷേപ തട്ടിപ്പ്; കുവൈറ്റിൽ അഞ്ചംഗ സംഘത്തിന് 40 വർഷം തടവ്
കുവൈറ്റിൽ വ്യാജ നിക്ഷേപ തട്ടിപ്പ് നടത്തി നിരവധി കുവൈത്തികളെ തട്ടിപ്പിനിരയാക്കിയ സംഭവത്തിൽ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് അംഗ സംഘത്തെ 40 വർഷം തടവ്. കുവൈത്തിലും വിദേശത്തും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ജഡ്ജി അബ്ദുല്ല അൽ ഒസൈമിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ഗൾഫ്, തുർക്കി ബാങ്ക് അക്കൗണ്ടുകൾ വഴി ലഭിച്ച പണം കൈമാറിയിരുന്നത്. ഈ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സെൻട്രൽ ബാങ്കുമായും സാമ്പത്തിക അന്വേഷണ യൂണിറ്റുമായും സഹകരിച്ച് അന്വേഷണം നടത്താൻ ക്രിമിനൽ കോടതി ആദ്യമായി പബ്ലിക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരവധി പൗരന്മാർക്ക് പ്രശ്നമായി മാറിയിരിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
		
		
		
		
		
Comments (0)