Posted By Editor Editor Posted On

കേറിവാടാ മക്കളെ :രണ്ടര വർഷങ്ങൾക്ക് ശേഷം കുവൈത്തിൽ ഫാമിലി വിസ പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി :

കുവൈത്ത് പ്രവാസികളുടെ രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ജനുവരി 28 ഞായറാഴ്ച മുതൽ പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ഫാമിലി വിസ അപേക്ഷകൾ വീണ്ടും ആരംഭിക്കുന്നതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നാൽ നേരത്തെ ഉണ്ടായിരുന്നതിന് പകരം പുതിയ ചില വ്യസ്ഥകൾ അടിസ്ഥാനമാക്കിയാണ് കുടുംബ വിസ അനുവദിക്കുക .വിസ ലഭിക്കുന്നതിന് 800 ദിനാർ ആണ് അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ അപേക്ഷകന് യൂണിവേഴ്സിറ്റി സർട്ടിഫികറ്റും നിർബന്ധമാക്കിയിട്ടുണ്ട്.കൂടാതെ അപേക്ഷകന്റെ തൊഴിലും പരിഗണിക്കും .നേരത്തെ 2021 ജൂൺ മാസത്തോട് കൂടിയാണ് പ്രവാസികകൾക്ക് കുടുംബ വിസ നൽകുന്നത് കുവൈത്ത് നിർത്തലാക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*

https://chat.whatsapp.com/BeAhju1TijaBHJCS0okNLv

ഇം​ഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഇം​ഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും, മലയാളത്തിൽ നിന്ന് ഇം​ഗ്ലീഷിലേക്കും വാക്കുകൾ അനായാസം വിവർത്തനം ചെയ്യാം, ഒരു കിടിലൻ ആപ്പ്
https://www.kuwaitvarthakal.com/2022/10/25/english-to-malayalam-converter/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *