കുവൈത്തിലെ കോഓപറേറ്റിവ് സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ പദ്ധതിയില്ലെന്ന് സൂചന. കൺസ്യൂമർ കോഓപറേറ്റീവ് സൊസൈറ്റി യൂനിയൻ തലവൻ മുസാബ് അൽ മുല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോഓപറേറ്റിവ് സ്ഥാപനങ്ങൾ കൂടുതൽ വിജയകരമാക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നും മുസാബ് അൽ മുല്ല കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr