ഗൾഫിൽ മർദ്ദനമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ബഹ്‌റൈൻ റിഫയിലെ ഹാജിയാത്തിൽ മർദ്ദനമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീർ (60) ആണ് ഇന്നു പുലർച്ചെ ബിഡിഎഫ് ആശുപത്രിയിൽ മരിച്ചത്. ബഷീറിന്റെ കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞപ്പോളാണ് മർദ്ദനമേറ്റത്.
കടയിൽ നാല് ദിവസങ്ങൾക്ക് മുമ്പ് സാധനം വാങ്ങാൻ വന്ന യുവാവ് പണം നൽകാതെ പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബഷീറിന് മർദനമേൽക്കുകയായിരുന്നു. തുടർന്ന് ബോധരഹിതനായി നിലത്ത് വീണ് ഇദ്ദേഹത്തെ ബിഡിഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. നാലു ദിവസത്തോളമായി വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഇന്നു രാവിലെയാണ് മരിച്ചത്.
ഇരുപത്തിയഞ്ച് വർഷത്തോളമായി കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്നു ഇദ്ദേഹം. ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി കെഎംസിസി ഭാരവാഹികൾ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top