Posted By user Posted On

കോവിഡിനേക്കാൾ അപകകാരിയോ, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ? ജാ​ഗ്രത വേണം

കോവിഡ് -19 ന്റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം ഉയർത്തെഴുന്നേക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രജ്ഞരും ആഗോള നേതാക്കളും (നിഗൂഢവും കൂടുതൽ വിനാശകരവുമായ ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്: ഡിസീസ് എക്സ്.ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, മുൻകൂട്ടിക്കാണാൻ കഴിയാത്ത രോഗാണുവിനെയാണ് ഈ സാങ്കൽപ്പിക രോഗകാരി പ്രധിനിധികരിക്കുന്നുത്.ബോധവൽക്കരണ ക്യാമ്പയിനുകളിൽ എബോള, സിക്ക വൈറസ് തുടങ്ങിയ ഉയർന്ന മുൻ‌ഗണനയുള്ള രോഗങ്ങളോടൊപ്പമണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡിസീസ് എക്‌സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. 76-ാമത് ആഗോള ആരോഗ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോ​ഗ്യസംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്. കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കുള്ള സാധ്യത നിലനിൽക്കുകയാണെന്നും എന്നാൽ കോവിഡിനേക്കാൾ തീവ്രമായ മറ്റൊരു വൈറസ് ഉയർന്നുവന്നേക്കാം എന്നുമാണ് ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞത്. പുതിയൊരു മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കോവിഡ് മഹാമാരിയെ എത്രത്തോളം പ്രാധാന്യത്തോടെ നേരിട്ടുവോ അതേ രീതിയിൽ മറ്റ് വൈറസുകൾക്കെതിരെയും പോരാടണമെന്നും സുസ്ഥിരവികസനലക്ഷ്യങ്ങൾ നേടിയെടുക്കാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് 19 നെക്കാൾ 20 മടങ്ങ് കൂടുതൽ മരണങ്ങൾക്ക് കാരണമായേക്കാവുന്ന ഡിസീസ് എക്സിനെക്കുറിച്ച് ചർച്ച ചെയ്യാൻ വേൾഡ് ഇക്കണോമിക് ഫോറം. ഈ ആഴ്ച സ്വിറ്റ്‌സർലൻഡിലെ ദാവോസിലാണ് വേൾഡ് ഇക്കണോമിക് ഫോറം ചേരുക. കോവിഡിനെക്കാൾ അപകടകാരിയായ മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറായിരിക്കണമെന്ന് 76ാമത് ആഗോള ആരോഗ്യസഭയിൽ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഡിസീസ് എക്സിനെക്കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യരില്‍ രോഗങ്ങളുണ്ടാക്കുമെന്ന് ഇതുവരെ അറിവായിട്ടില്ലാത്ത ഒരു രോഗകാരി മൂലം ഭാവിയില്‍ ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധിയുടെ ആസൂത്രണത്തെയും പ്രതിരോധത്തെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ഡിസീസ് എക്‌സ്.ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോ​ഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *