Posted By Editor Editor Posted On

കു​വൈ​റ്റിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും ബോ​ട്ടു​ക​ളും ഉടൻ നീക്കും

കുവൈറ്റിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ഫീ​ൽ​ഡ് കാ​മ്പ​യി​ൻ തു​ട​രു​ന്നു. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഫീ​ൽ​ഡ് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ക​ബ്ദ് മേ​ഖ​ല​യി​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റു​ക​ളും റോ​ഡി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന​തും കാ​ഴ്ച​യെ വി​ക​ല​മാ​ക്കു​ന്ന​തു​മാ​യ വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്തു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട എ​ട്ടു കാ​റു​ക​ളാ​ണ് ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്ത​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 120 കാ​റു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് സ്റ്റി​ക്ക​റു​ക​ളും പ​തി​ച്ചു. മൂ​ന്ന് പ​ല​ച​ര​ക്ക് ക​ട​ക​ളി​ൽ ലം​ഘ​നം ക​ണ്ടെ​ത്തി. പ​ല​ച​ര​ക്ക് ക​ട ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ അ​ല്ലാ​തെ മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​മെ​ന്ന് ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പാ​ലി​റ്റി പൊ​തു ശു​ചി​ത്വ സൂ​പ്പ​ർ​വൈ​സ​ർ ദ​ഹം അ​ൽ അ​നാ​സി പ​റ​ഞ്ഞു. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ മു​നി​സി​പ്പാ​ലി​റ്റി ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റി​ൽ (139) അ​റി​യി​ക്കാം. ക​ഴി​ഞ്ഞ ദി​വ​സം മു​ബാ​റ​ക് അ​ൽ ക​ബീ​ർ മു​നി​സി​പ്പാ​ലി​റ്റി ബ്രാ​ഞ്ചി​ലെ പൊ​തു​ശു​ചി​ത്വ, റോ​ഡ് പ്ര​വൃ​ത്തി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ഒ​മ്പ​ത് കാ​റു​ക​ളും ബോ​ട്ടു​ക​ളും നീ​ക്കം ചെ​യ്തി​രു​ന്നു. കാ​റു​ക​ൾ, ബോ​ട്ടു​ക​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, വാ​ണി​ജ്യ ക​ണ്ടെ​യ്ന​റു​ക​ൾ തു​ട​ങ്ങി 29 ഇ​ട​ത്ത് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സ്റ്റി​ക്ക​റു​ക​ളും പ​തി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *