Posted By Editor Editor Posted On

കുവൈത്തിൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വാ​ണി​ജ്യ മ​ന്ത്രാ​ല​യം.ക​ഴി​ഞ്ഞ ദി​വ​സം കോ​ഓ​പ​റേ​റ്റിവ് സ്റ്റോ​റി​ൽ ന​ട​ത്തി​യ ഫീ​ൽ​ഡ് പ​ര്യ​ട​ന​ത്തി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി ക​മ്മോ​ഡി​റ്റി സൂ​പ്പ​ർ​വി​ഷ​ൻ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 39 ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല സ്ഥി​ര​ത​യും സം​ഘം വി​ല​യി​രു​ത്തി. അ​ന്യാ​യ​മാ​യ വി​ല​വ​ർധ​ന ക​ണ്ടാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഹോ​ട്ട്ലൈ​ൻ ന​മ്പ​ർ വ​ഴി​യോ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ പ​രാ​തി ന​ൽക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​നോ​ട്‌ അ​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക ടീ​മി​നെ നി​യ​മി​ക്കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സി​യാ​ദ് അ​ൽ ന​ജീം അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *