Posted By Editor Editor Posted On

കുവൈറ്റിൽ പു​തു​വ​ർ​ഷത്തിന്റെ ആ​ദ്യ​ദി​നത്തിൽ ജ​നി​ച്ച​ത് 27 കു​ട്ടി​ക​ൾ

കുവൈറ്റിൽ പു​തു​വ​ർ​ഷത്തിന്റെ ആ​ദ്യ​ദി​നത്തിൽ ജ​നി​ച്ച​ത് 27 കു​ട്ടി​ക​ൾ. 13 കുവൈറ്റികൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആ​കെ 27 പ്ര​സ​വ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 12:01ന് ​ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഹോ​സ്പി​റ്റ​ലി​ൽ ജ​നി​ച്ച ആ​ൺ​കു​ട്ടി​യാ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ പു​ല​ർ​ച്ച 1:08ന് ​ജ​നി​ച്ച ഈ​ജി​പ്ഷ്യ​ൻ ആ​ൺ​കു​ട്ടി​യാ​ണ് ര​ണ്ടാ​മ​ത്തെ കു​ഞ്ഞ്. മൂ​ന്നാ​മ​ത്തേ​ത് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഹോ​സ്പി​റ്റ​ലി​ൽ പു​ല​ർ​ച്ച 1.49ന് ​ജ​നി​ച്ച കു​വൈ​ത്തി​ലെ ആ​ൺ​കു​ട്ടി​യാ​ണ്. നാ​ലാ​മ​ത്തേ​ത് കു​വൈ​ത്തി​ലെ അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ പു​ല​ർ​ച്ച 2.04ന് ​ജ​നി​ച്ച കു​ഞ്ഞാ​ണ്. അ​ഞ്ചാ​മ​ത്തേ​ത് ജ​ഹ്‌​റ ഹോ​സ്പി​റ്റ​ലി​ൽ പു​ല​ർ​ച്ച 2.17ന് ​ജ​നി​ച്ച പെ​ൺ​കു​ട്ടി​യും ആ​റാ​മ​ത് മെ​റ്റേ​ണി​റ്റി ഹോ​സ്പി​റ്റ​ലി​ൽ പു​ല​ർ​ച്ച 2:25ന് ​ജ​നി​ച്ച സി​റി​യ​ൻ പെ​ൺ​കു​ഞ്ഞു​മാ​ണ്. സി​സേ​റി​യ​നി​ലൂ​ടെ ര​ണ്ട് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ജ​ന​ന​ത്തി​നും അ​ദാ​ൻ ആ​ശു​പ​ത്രി സാ​ക്ഷ്യം വ​ഹി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *