Posted By Editor Editor Posted On

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി 21 പ്രവാസികൾ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി 21 പേ​രെ ല​ഹ​രി​വി​രു​ദ്ധ സു​ര​ക്ഷാ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഏ​ക​ദേ​ശം 13 കി​ലോ വി​വി​ധ മ​രു​ന്നു​ക​ൾ ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഏ​ക​ദേ​ശം 14,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, തോ​ക്കു​ക​ൾ, വി​ൽ​പ​ന​യു​ടെ ഫ​ല​മാ​യി ല​ഭി​ച്ച തു​ക​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. 15 കേ​സു​ക​ളി​ലാ​യാ​ണ് വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ചോ​ദ്യംചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യും ല​ഹ​രി വ​സ്തു​ക്ക​ൾ ദു​രു​പ​യോ​ഗ​ത്തി​നാ​യി എ​ത്തി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, ഇ​ട​പാ​ട്, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ല​ഹ​രി ക​ച്ച​വ​ട​ക്കാ​രെ നേ​രി​ടു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും തേ​ടി. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യാ​ൽ 112 എ​മ​ർ​ജ​ൻ​സി ഫോ​ണി​ലേ​ക്കോ, ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ ഹോ​ട്ട്‌​ലൈ​നി​ലേ​ക്കോ (1884141)അ​റി​യി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *