Posted By Editor Editor Posted On

കുവൈറ്റിൽ കൃത്രിമ വില വർദ്ധനയ്‌ക്കെതിരെ ശക്തമായ നടപടി

കുവൈറ്റിൽ നിത്യോപയോഗ സാധനങ്ങൾക്ക് അനധികൃതമായി വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ വിലക്കയറ്റം തടയുന്നതിനായി മന്ത്രാലയത്തിലെ നിരീക്ഷണ സംഘം എല്ലാ ഗവർണറേറ്റുകളിലെ മാര്‍ക്കറ്റുകളിലും പര്യടനം നടത്തും. രാജ്യത്തെ പ്രധാന മാര്‍ക്കറ്റായ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ 160 കൊമേഴ്സ്യൽ സ്റ്റോറുകളില്‍ കഴിഞ്ഞ ദിവസം പ്രൈസ് മോണിറ്ററിംഗ് ടീം പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ അപ്പോള്‍ തന്നെ അടച്ചു പൂട്ടുന്ന തരത്തിലുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ പിടികൂടുന്നവരെ സ്റ്റോർ ഉടമകളെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യും. അന്യായമായ വിലവര്‍ധന കണ്ടാല്‍ ഉപഭോക്താക്കള്‍ ഗവർണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രങ്ങൾ വഴിയോ, വാണിജ്യ മന്ത്രാലയം ഹോട്ട്ലൈന്‍ നമ്പര്‍ ‘135’ വഴിയോ , 55135135 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *