ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇന്ത്യന്‍ പ്രവാസി ഡ്രൈവറെ തേടി 20 മില്യണ്‍ ദിര്‍ഹം

ഇന്ത്യന്‍ പ്രവാസി ഡ്രൈവര്‍ക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭീമമായ തുകയുടെ സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന സ്വകാര്യ ഡ്രൈവറായ മുനവര്‍ ഫൈറൂസിന് 20 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിച്ചു. പുതുവര്‍ഷത്തിന് മുന്നോടിയായാണ് മുനവറിന് ജാക്ക്‌പോട്ട് അടിച്ചത്. 30 പേരടങ്ങുന്ന സംഘവുമായി മുനവര്‍ സമ്മാനം പങ്കിടും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നുണ്ടെന്നും തന്റെ വലിയ വിജയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും മുനവര്‍ പറയുന്നു. അദ്ദേഹത്തിന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ”എനിക്ക് ഇതുവരെ ഒരു പ്ലാനുമില്ല, കാരണം വിജയം നേടുമെന്ന് ശരിക്കും പ്രതീക്ഷിച്ചിരുന്നില്ല. പദ്ധതികളെക്കുറിച്ച് ചിന്തിക്കാന്‍ കുറച്ച് സമയമെടുക്കും. 30 പേരടങ്ങുന്ന സംഘത്തോടൊപ്പം നേടിയ സമ്മാനം എല്ലാവര്‍ക്കും തുല്യമായി വിതരണം ചെയ്യും” അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 31-ന് ഉച്ചകഴിഞ്ഞ് നടന്ന തത്സമയ നറുക്കെടുപ്പില്‍, ഇന്ത്യന്‍, പലസ്തീന്‍, ലെബനീസ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് ഭാഗ്യശാലികള്‍ക്ക് സമ്മാനം ലഭിച്ചു. ഓരോരുത്തരും 100,000 ദിര്‍ഹം മൂല്യമുള്ള ക്യാഷ് പ്രൈസുകള്‍ നേടി. അതേ ദിവസം തന്നെ, ഡിസംബര്‍ മാസത്തെ നാലാമത്തെ പ്രതിവാര ഇ-ഡ്രോ വിജയിയായി സുതേഷ് കുമാര്‍ കുമരേശന്‍ തിരഞ്ഞെടുക്കപ്പെട്ടു, അദ്ദേഹം 1 ദശലക്ഷം ദിര്‍ഹം സ്വന്തമാക്കി. താന്‍ ഓരോ തവണ യാത്ര ചെയ്യുമ്പോഴും ടിക്കറ്റ് വാങ്ങാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്‍-സ്റ്റോര്‍ കൗണ്ടറുകളില്‍ പോകാറുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്സില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അബുദാബി നിവാസി പറഞ്ഞു, ”വിജയത്തില്‍ എന്റെ കുടുംബം വളരെ ആവേശത്തിലാണ്. ഞങ്ങള്‍ ഇന്ത്യയില്‍ ഒരു വീട് വാങ്ങി, പലിശ അടയ്ക്കാന്‍ പണം ഉപയോഗിക്കാന്‍ പദ്ധതിയിടുന്നു.” അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Leave a Comment

Your email address will not be published. Required fields are marked *