Posted By Editor Editor Posted On

കുവൈത്തിൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ക​​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ 123 കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി അ​റ​സ്റ്റി​ലാ​യി. സെ​ക്ട​ർ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റു​ജൈ​ബി​ന്റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​തു സു​ര​ക്ഷാ വി​ഭാ​ഗ​മാ​യി റെ​യ്ഡ് ന​ട​ത്തി പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കി​യ 123 കു​പ്പി മ​ദ്യം,മൂ​ന്ന് ബാ​ര​ൽ മ​ദ്യം, മ​ദ്യം നി​ർ​മി​ക്കു​ന്ന​തി​നും കു​പ്പി​യി​ലാ​ക്കു​ന്ന​തി​നും പാ​ക്കേ​ജി​ങ്ങി​നും ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ചോ​ദ്യം ചെ​യ്യ​ലി​ൽ, പ്ര​തി​ദി​നം ഏ​ക​ദേ​ശം 150 കു​പ്പി മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​താ​യി പ്ര​തി സ​മ്മ​തി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യ​ക്കു​പ്പി​ക​ളി​ൽ സ്വ​യം നി​ർ​മി​ച്ച മ​ദ്യം നി​റ​ച്ചു സീ​ൽ ചെ​യ്ത് വി​ദേ​ശ​മ​ദ്യം എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ട​പാ​ട്. ഒ​രു കു​പ്പി​ക്ക് 60 ദീ​നാ​ർ വ​രെ ഈ​ടാ​ക്കി​യി​രു​ന്നു.

പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *