Posted By Editor Editor Posted On

കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​തു​ശു​ചി​ത്വ, റോ​ഡ് പ്ര​വൃ​ത്തി വ​കു​പ്പി​ന്റെ സൂ​പ്പ​ർ​വൈ​സ​റി ടീം ​നീ​ക്കം ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ക്യാ​മ്പ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി ഓ​ർ​മ​പ്പെ​ടു​ത്തി. മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​മ്പു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു.

നി​ർ​ദി​ഷ്‌​ട പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് പു​റ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്യും. സ്പ്രിം​ഗ് ക്യാ​മ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ത് ആ​വ​ശ്യ​പ്പെ​ട്ടു.

സ്പ്രിം​ഗ് ക്യാ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ന​വം​ബ​ർ മു​ത​ൽ ഇ​തി​നാ​യു​ള്ള റി​സ​ർ​വേ​ഷ​നു​ക​ളും ലൈ​സ​ൻ​സ് വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത വ​ർ​ഷം മാ​ർച്ച് അ​വ​സാ​നം വ​രെ​യാ​ണ് ഈ ​സീ​സ​ണി​ലെ സ്പ്രിം​ഗ് ക്യാ​മ്പ് സ​മ​യം. അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​നും സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ക്യാ​മ്പു​ക​ളി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *