Posted By Editor Editor Posted On

വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത; കുവൈറ്റില്‍ സൂപ്പര്‍ ഗ്രേഡിലുള്ള പെട്രോൾ വില കുറച്ചു

കുവൈറ്റില്‍ പു​തു വ​ർ​ഷ​ത്തി​ൽ അ​ൾ​ട്രാ ഗ്യാ​സോ​ലി​ന് വില കു​റ​യും. സൂ​പ്പ​ര്‍ ഗ്രേ​ഡി​ലു​ള്ള അ​ൾ​ട്രാ ഗ്യാ​സോ​ലി​ന്‍റെ വി​ല​യാ​ണ് ജ​നു​വ​രി മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്ക് 14 ശ​ത​മാ​നം കു​റ​ച്ചത്. ഇ​തോ​ടെ അ​ൾ​ട്രാ ഗ്യാ​സോ​ലി​ൻ 98ന്‍റെ വി​ല ലി​റ്റ​റി​ന് 35 ഫി​ൽ​സ് കു​റ​ഞ്ഞ് 215 ഫി​ല്‍സാ​കും. രാ​ജ്യ​ത്തെ സ​ബ്‌​സി​ഡി​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പു​തി​യ തീ​രു​മാ​നം. എന്നാല്‍ പ്രീമിയം ഗ്രേഡ് പെട്രോളിന്‍റെയും മറ്റ് ഇന്ധനങ്ങളുടെയും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രീമിയം പെട്രോൾ ലിറ്ററിന് 85 ഫിൽസും അള്‍ട്ര സൂപ്പറിന് 105 ഫില്‍സും ഡീസലിന് 115 ഫിൽസും മണ്ണെണ്ണക്ക് 115 ഫിൽസുമാണ് ഈടാക്കുന്നത്. സർക്കാർ നൽകുന്ന സബ്‌സിഡിയാണ് രാജ്യത്ത് പെട്രോൾ വില വർദ്ധിക്കാതിരിക്കാൻ കാരണം. ഊർജ മേഖലയിലാണ് കുവൈത്തിൽ ഏറ്റവും കൂടുതൽ സബ്‌സിഡി അനുവദിക്കുന്നത്. രാജ്യത്ത് സബ്‌സിഡി ഇനത്തിൽ അനുവദിക്കുന്ന തുകയുടെ ഭൂരിഭാഗവും ഇന്ധന സബ്‌സിഡിയായാണ് നൽകുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *