Posted By user Posted On

കുവൈത്തിന്റെ ആകാശത്ത് വീണ്ടും അൽ-അഹിമർ നക്ഷത്രം

നാല്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അൽ-അഹിമർ നക്ഷത്രം കുവൈത്തിന്റെ ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു.നവംബർ 10 ന് കുവൈത്തിന്റെ ആകാശത്ത് നിന്ന് അപ്രത്യക്ഷമായ “അൽ-അഹിമർ” തിങ്കളാഴ്ച കിഴക്ക് നിന്ന് കാണാൻ സാധിക്കുമെന് സെന്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു . വലിപ്പം , ചുവപ്പ് നിറം , വ്യക്തത എന്നിവയാൽ തിരിച്ചറിയാൻ പറ്റുന്ന രീതിയിലാണ് ഈ നക്ഷത്രമുള്ളത്. ഉഷ്ണം കഴിഞ്ഞു കുവൈത്തുൾപ്പെടെ ഈ മേഖല ശൈത്യകാലത്തേക്ക് വഴിമാറുകയാണെന്ന സൂചനയായിട്ടാണ് ഈ നക്ഷത്രത്തിന്റെ തിരിച്ചുവരവിനെ ആളുകൾ കണക്കാക്കുന്നതെന്നും ഉജൈരി സെന്റർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.pravasiinfo.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/#google_vignette

Comments (0)

Leave a Reply

Your email address will not be published. Required fields are marked *