Posted By user Posted On

കുവൈത്തിൽ വൈ​ദ്യു​തി, ജ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ക​ർശ​ന ന​ട​പ​ടി: ഈ ​മാ​സം മു​പ്പ​തി​ല​ധി​കം അ​റ​സ്റ്റ്

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി, ജ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ക​ർശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​ധി​കൃ​ത​ർ. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​ൻറെ ഭാ​ഗ​മാ​യി ഈ ​മാ​സം മു​പ്പ​തി​ല​ധി​കം അ​റ​സ്റ്റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യം ജു​ഡീ​ഷ്യ​ൽ പൊ​ലീ​സ് ടീം ​മേ​ധാ​വി അ​ഹ്മ​ദ് അ​ൽ ഷ​മ്മ​രി പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഫ്യൂ​സു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ൽ, വൈ​ദ്യു​തി മോ​ഷ​ണം, ബ്രേ​ക്ക​റു​ക​ളു​ടെ വ​ലു​പ്പം മാ​റ്റ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി ത​ര​ത്തി​ലു​ള്ള ലം​ഘ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​ദ്യു​തി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഗു​രു​ത​ര കു​റ്റ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടു​ന്ന​വ​ർക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ൽ ഷ​മ്മ​രി വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യ​ത്തി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രെ വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രി​യും പൊ​തു​മ​രാ​മ​ത്ത് ആ​ക്ടി​ങ് മ​ന്ത്രി​യു​മാ​യ ജാ​സിം അ​ൽ ഒ​സ്താ​ദ് അ​ഴി​മ​തി വി​രു​ദ്ധ (ന​സ​ഹ) പ​ബ്ലി​ക് അ​തോ​റി​റ്റി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ഇ​രു​വ​രു​ടെ​യും ലം​ഘ​ന​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​യു​ട​ൻ രൂ​പ​വ​ത്ക​രി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലി​ന്റെ കൂ​ടി അ​ടി​സ​ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ അ​ൽ ഒ​സ്താ​ദ് ത​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നും ന​സ​ഹ​ക്കും റ​ഫ​ർ ചെ​യ്തി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *