Posted By user Posted On

കുവൈത്തിൽ ഇനി വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്ക് ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ന്നു. മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​മാ​ണ് ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി.

സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​ണ്ട​ർ​ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സാ​രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ജ​രി​ദ റി​പ്പോ​ർട്ട് ചെ​യ്തു. ക​മ്മി​റ്റി റി​പ്പോ​ർട്ട് സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ന് സ​മ​ർ​പ്പി​ക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *