രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തു; ഭാര്യയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി പ്രവാസിയായ ഭർത്താവ്
ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിൽ രോഗിയായ സഹോദരന് വൃക്ക ദാനം യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. യുവാവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ യു.പിയിലെ ബെയ് രിയാഹി ഗ്രാമത്തിലാണ് കഴിയുന്നത്. വാട്സാപ് സന്ദേശത്തിലൂടെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്. രോഗിയായ സഹോദരന് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്യുമ്പോൾ വലിയൊരു സദ്കർമമായാണ് യുവതി കണ്ടത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
സഹോദരനായ ഷാക്കിർ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചപ്പോൾ സഹോദരന്റെ ജീവൻ രക്ഷിക്കാനായി വൃക്ക ദാനം ചെയ്യാൻ സമ്മതിച്ചു. തുടർന്ന് സൗദിയിലുള്ള ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. അഞ്ചു മാസം മുൻപ് മുംബൈയിലെ ആശുപത്രിയിൽ വൃക്കദാനം നടന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
		
		
		
		
		
Comments (0)