Posted By Editor Editor Posted On

കുവൈറ്റിന് പുതിയ അമരക്കാരൻ; പതിനേഴാമത് അമീർ ആയി ഷെയ്ഖ് മിഷ് അൽ അൽ അഹമദ് അൽ സബാഹ് സ്ഥാനമേറ്റു

കുവൈറ്റിന് പുതിയ അമരക്കാരനായി അ​മീ​ര്‍ ശൈ​ഖ് മിഷ് അൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബു​ധ​നാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേറ്റു. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാണ് സ​ത്യ​പ്ര​തി​ജ്ഞ ചെയ്തത്. കു​വൈ​ത്തി​ലെ 17ാമ​ത്തെ അ​മീ​റാ​യാ​ണ് ശൈ​ഖ് മി​ശ്അ​ൽ അ​ധി​കാ​ര​മേ​റ്റ​ത്. കി​രീ​ടാ​വ​കാ​ശി​യു​ടെ പ​ദ​വി​ക​ൾ വ​ഹി​ച്ചു​വ​ന്നി​രു​ന്ന ശൈ​ഖ് മി​ശ്അ​ലി​നെ മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ന് പി​റ​കെ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യി അ​മീ​റാ​യി മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്ത് ദേ​ശീ​യ അ​സം​ബ്ലി​ക്ക് മു​മ്പാ​കെയാണ് അ​മീ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെയ്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *