Posted By Editor Editor Posted On

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കേറുന്നു

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കിൽ വൻ വർദ്ധന. പുതുവത്സരം പ്രമാണിച്ചാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതുവത്സരത്തിൽ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ നാ​ലു ദി​വ​സം രാ​ജ്യ​ത്ത് പൊ​തു​അ​വധി​യാ​ണ്. ഇ​തി​നാ​ൽ ഡി​സം​ബ​ർ അ​വ​സാ​ന​വും ജ​നു​വ​രി ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ തി​ര​ക്കു​ണ്ടാ​കും. അ​വ​ധി​ക്കാ​ല​ത്ത്‌ 1,92,000 യാ​ത്ര​ക്കാ​ര്‍ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 13 ശ​ത​മാ​നം വ​ർ​ധ​ന​യാണ് ഈ ​വ​ര്‍ഷം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് 1780 വി​മാ​ന സ​ര്‍വി​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. ദു​ബൈ, കൈറോ, ജി​ദ്ദ, ഇ​സ്തം​ബൂ​ൾ, ദോ​ഹ എ​ന്നി​വ​യാ​ണ് കു​വൈ​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ട കേ​ന്ദ്ര​ങ്ങ​ൾ. ന​വം​ബ​റി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യുണ്ടാ​യി. ന​വം​ബ​റി​ൽ 9,82,741 പേ​രാ​ണ് കു​വൈ​ത്ത് വി​മാ​ന​ത്ത​ാവ​ളം വ​ഴി യാ​​​ത്ര ചെ​യ്ത​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 12 ശ​ത​മാ​ന​വും വി​മാ​ന ഗ​താ​ഗ​ത​ത്തി​ൽ 10 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി. ന​വം​ബ​റി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും പു​റ​ത്തേ​ക്കും സ​ർ​വി​സ് ന​ട​ത്തി​യ മൊ​ത്തം വി​മാ​ന​ങ്ങ​ൾ 10,591 എ​ണ്ണ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 9,582 വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ​ത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *