Posted By Editor Editor Posted On

വൈകിപ്പറക്കൽ തുടർന്ന് എയർഇന്ത്യ; വൈകിയത് നാല് മണിക്കൂറോളം

ഇ​ട​വേ​ള​ക്കു​ശേ​ഷം എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വിസ് വീണ്ടും വൈകിപ്പറക്കൽ തുടരുന്നു. ഇന്നലെ ഉച്ചക്ക് കുവൈത്തില്‍ നിന്നും കോഴിക്കോടെക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെയായിരുന്നു. രാ​വി​ലെ കോ​ഴി​ക്കോ​ട് നി​ന്നു​ള്ള കു​വൈ​ത്ത് വി​മാ​ന​വും പു​റ​പ്പെ​ടാ​ൻ വൈ​കി. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നുള്ള കോഴിക്കോട് വിമാനം യന്ത്രതകരാർ കാരണം മുംബൈയിൽ ഇറക്കിയിരുന്നു.തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കോഴിക്കോടെത്തിക്കുകയായിരുന്നു.

കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് വ്യാ​ഴാ​ഴ്ച​യി​ലെ ഷെ​ഡ്യൂ​ൾ വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ മും​ബൈ​യി​ൽ ഇ​റ​ങ്ങേ​ണ്ടി​വ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം തീ​ർ​ത്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ കോ​ഴി​ക്കോ​ട് എ​ത്തേ​ണ്ട യാ​ത്ര​ക്കാ​ർ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് എ​ത്തി​യ​ത്. വൈകി പറക്കൽ തുടർക്കഥയാകുന്നതിനാൽ അടിയന്തിരമായ നാട്ടിലെത്തേണ്ടവർ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കാൻ മടിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *