കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പീൻ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിനിധികളുമായി ചർച്ചകൾ നടത്തി.
കഴിഞ്ഞ മേയിലാണ് തൊഴിൽ കരാറിലെ വ്യവസ്ഥകൾ പാലിക്കാത്ത പശ്ചാത്തലത്തിൽ ഫിലിപ്പൈൻ വീട്ടു ജോലിക്കാർക്ക് കുവൈത്ത് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.ഉഭയകക്ഷി ചർച്ചകൾ വഴി ഗാർഹിക തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ കഴിയുമെന്നാണ് ഫിലിപ്പീനോ പ്രതിനിധി സംഘത്തിൻറെ പ്രതീക്ഷ. കുവൈത്തിലെ ഏറ്റവും വലിയ മുന്നാമത്തെ പ്രവാസി സമൂഹമാണ് ഫിലിപ്പൈൻസുകാർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz