Posted By user Posted On

കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴ: രാജ്യം തണുത്ത് വിറക്കും, മുന്നറിയിപ്പ് ഇങ്ങനെ

കുവൈത്തിൽ ഇന്ന് വൈകുന്നേരത്തോടെ ഇടിമിന്നലോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ഈസ റമദാൻ . പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..വടക്ക് – കിഴക്കൻ അറേബ്യൻ ഉപദീപിലും കുവൈത്തിലും ന്യൂന മർദ്ദം രൂപപ്പെടാൻ ഇടയുള്ളതിനാൽ ആണ് മഴയ്ക്ക് സാധ്യതയുള്ളത്.ബുധനാഴ്ച വൈകുന്നേരത്തോടെ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായ തരത്തിൽ കുറയുന്നതിനാൽ തണുപ്പ് കൂടിയതായി അനുഭവപ്പെടും. അതോടൊപ്പം മിതമായ തോതിൽ തെക്ക് – കിഴക്കൻ കാറ്റടിച്ച് വീശാനും ഇടയുണ്ട് .മേഘാവൃതമായ അന്തരീക്ഷത്തിൽ വ്യഴാഴ്ച്ച മുതൽ കുവൈത്തിൽ അന്തരീക്ഷ താപനില 21 ഡിഗ്രി വരെ താഴ്‌ന്നേക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *