ഡോളർ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. സെന്‍ട്രല്‍ ബാങ്ക് വഴി വാങ്ങുന്ന ഡോളറുകള്‍ വ്യാപാര ആവശ്യത്തിനായി പ്രാദേശിക ബാങ്കുകള്‍ വഴി മണി എക്സ്ചേഞ്ചുകള്‍ക്ക് നല്‍കുന്നതിന് നിയന്ത്രണം വന്നേക്കും.
പ്രാദേശിക ബാങ്കുകളും എക്സ്ചേഞ്ചുകളും വഴി ഇടപാടുകള്‍ക്കായി വന്‍ തോതില്‍ ഡോളറുകള്‍ വാങ്ങുന്നത് ഊഹ കച്ചവടത്തിന് വഴി വെക്കുമെന്നാണ് വിലയിരുത്തൽ. എന്നാല്‍ ഉപഭോക്താക്കളുടെ ഇടപാടുകള്‍ക്കായി ഡോളർ സംഭരിക്കുന്നത് എക്സ്ചേഞ്ചുകള്‍ക്ക് തുടരാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz