Posted By Editor Editor Posted On

വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം: പ്രവാസികൾ ഇനിയും സഹിക്കണം

കു​വൈ​ത്ത് സി​റ്റി: വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭാ​വി​യി​ലെ​ങ്കി​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന പ്ര​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ​ മ​ങ്ങി. വി​ഷ​യ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​ത്തോ​ട് മു​ഖം തി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ.

പ്ര​വാ​സി​ക​ളെ​യും ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രെ​യും മൂ​ന്ന് മ​ട​ങ്ങു​വ​രെ ടി​ക്ക​റ്റ് നി​ര​ക്ക്​ ഈ​ടാ​ക്കി ചൂ​ഷ​ണം ചെ​യ്യു​ന്ന കാ​ര്യം മു​സ്​​ലിം​ലീ​ഗ്​ പാ​ർ​ല​മെ​ൻറ​റി പാ​ർ​ട്ടി നേ​താ​വ്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റി​ൻറെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള എം.​പി​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി ആ​യാ​ണ് നി​ര​ക്കു​നി​ർ​ണ​യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ പ​ങ്കി​ല്ലെ​ന്ന്​ വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ അ​റി​യി​ച്ച​ത്. നി​ര​ക്ക് സ​ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ കേ​ന്ദ്ര​മ​ന്ത്രി കോ​വി​ഡി​ന്​ ശേ​ഷം വ്യോ​മ​യാ​ന മേ​ഖ​ല ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞു. വി​മാ​ന സ​ർ​വി​സി​ൽ​നി​ന്നു​ള്ള വ​രു​മാ​നം സീ​സ​ൺ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓ​ണം സീ​സ​ണി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ൽ​കി​യ ക​ത്ത് ആ​ഗ​സ്റ്റി​ൽ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ത​ള്ളി​യി​രു​ന്നു. തി​ര​ക്കു​ള്ള സീ​സ​ണി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ ഓ​പ​റേ​റ്റ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ശ്യ​വും നി​ര​സി​ക്കു​ക​യു​ണ്ടാ​യി.

ഓ​ണം സീ​സ​ൺ പ്ര​വാ​സി​ക​ൾ ധാ​രാ​ള​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന സ​മ​യ​മാ​ണെ​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലെ​ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്കും ക​ന​ത്ത ആ​ഘാ​ത​മാ​ണ് നി​ര​ക്ക് വ​ർ​ധ​ന​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​വി കൊ​ണ്ടി​ല്ല.

പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​വും വി​മാ​ന​ങ്ങ​ളു​ടെ സീ​സ​ണ​ൽ കൊ​ള്ള​യും എ.​എം. ആ​രി​ഫ് എം.​പി, അ​ടൂ​ർ പ്ര​കാ​ശ് എം.​പി എ​ന്നി​വ​ർ നേ​ര​ത്തേ ലോ​ക്സ​ഭ​യി​ലും ഉ​ന്ന​യി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി ഡോ. ​വി.​കെ. സി​ങ് ലോ​ക്സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​വ​ധി സ​മ​യ​ങ്ങ​ൾ, ആ​ഘോ​ഷ വേ​ള​ക​ൾ എ​ന്നി​ങ്ങ​നെ പ്ര​വാ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ൽ പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ത്ത​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ പ​തി​വാ​ണ്. പ​ല​പ്പോ​ഴും ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി​വ​രെ നി​ര​ക്കു​യ​രും. ​കു​റ​ഞ്ഞ നി​ര​ക്കി​ൽ ​ജോ​ലി​യെ​ടു​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക്​ ഇ​ത്​ വ​ലി​യ പ്ര​യാ​സം തീ​ർ​ക്കു​ന്നു. കു​ടും​ബ​വു​മാ​യി ക​ഴി​യു​ന്ന ആ​ളു​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ൻറെ ന​ല്ലൊ​രു വി​ഹി​ത​വും വി​മാ​ന​യാ​ത്ര​ക്കാ​യി ഇ​തു​മു​ലം ചെ​ല​വ​ഴി​ക്കേ​ണ്ട സ്ഥി​തി​യും ഉ​ണ്ട്. സീ​സ​ണ​ൽ കൊ​ള്ള​ക്കെ​തി​രെ പ്ര​വാ​സി സം​ഘ​ട​ന​ക​ളും മ​റ്റും നി​ര​ന്ത​രം ശ​ബ്​​ദ​മു​യ​ർ​ത്താ​റു​ണ്ടെ​​ങ്കി​ലും പ​ല​പ്പോ​ഴും ഭ​ര​ണ​വ​ർ​ഗ​വും വി​മാ​ന​ക​മ്പ​നി​ക​ളും മു​ഖ​വി​ല​ക്കെ​ടു​ക്കാ​റി​ല്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *