Posted By Editor Editor Posted On

കുവൈത്ത് അമീറിന്റെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​രം

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​റി​യി​ച്ചു.

അ​മീ​റി​ന്റെ ആ​രോ​ഗ്യ​നി​ല സ്ഥി​ര​മാ​ണെ​ന്നും ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, അ​മീ​റി​ന്റെ ആ​രോ​ഗ്യ​നി​ല അ​ന്വേ​ഷി​ച്ച് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി ടെ​ലി​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. കു​വൈ​ത്ത് അ​മീ​റി​ന് അ​ദ്ദേ​ഹം നി​ത്യ ക്ഷേ​മം ആ​ശം​സി​ച്ചു.

ഖ​ത്ത​ർ അ​മീ​റി​ന്റെ ആ​ത്മാ​ർ​ഥ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് കി​രീ​ടാ​വ​കാ​ശി ന​ന്ദി പ​റ​ഞ്ഞു. ശൈ​ഖ് ത​മീ​മി​നും ഖ​ത്ത​റി​നും കൂ​ടു​ത​ൽ ക്ഷേ​മ​വും പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ല​ഭി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *