മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ 8 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16കാരൻ. പെൺകുട്ടിയെ കാണാതെ പോകുകയും മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച കുറ്റത്തിന് പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് ഐസ് ക്രീം വാങ്ങാനായി പുറത്തിറങ്ങിയ പെൺകുട്ടി തിരിച്ചെത്താതതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം കുട്ടിയുടെ അഴുകിയ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടി തന്നെ കളിയാക്കുമായിരുന്നെന്നും അതിന്‍റെ പ്രതികാരത്തിലാണ് കൊലപാതകം നടത്തിയതെന്നും 16കാരൻ സമ്മതിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Related Posts
Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി