Posted By Editor Editor Posted On

കുവൈത്തിൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​വും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ലും ഇനി സഹേൽ ആപ്പിലൂടെ ചെയ്യാം

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്.വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​വും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ൽ സേ​വ​ന​ങ്ങ​ളു​മാ​ണ് പു​തു​താ​യി ആ​പ്പി​ൽ ചേ​ർത്ത​ത്. ഇ​തോ​ടെ ആ​പ് വ​ഴി വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റാ​നും ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കാ​നും സാ​ധി​ക്കും. ട്രാ​ഫി​ക് വ​കു​പ്പി​ൻറെ സേ​വ​ന​ങ്ങ​ൾ പൂ​ർണ​മാ​യി ഓ​ൺലൈ​നാ​യി മാ​റ്റു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

സ്വ​ദേ​ശി പൗ​ര​ന്മാ​ർ സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​ൻ സ​ഹ​ൽ വ​ഴി അ​പ്പോ​യ്ന്റ്മെ​ന്റ് ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വി​ധ സ​ർക്കാ​ർ വ​കു​പ്പു​ക​ളു​ടെ മു​ന്നൂ​റോ​ളം ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളാ​ണ് ആ​പ് വ​ഴി ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. സ​ർക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ആ​പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *