Posted By Editor Editor Posted On

ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി കുവൈത്ത് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ലു​ട​മ​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ. അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി.

ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു വി​ടു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ര​ന്‍റെ അ​നാ​സ്ഥ, സ്ഥാ​പ​ന ര​ഹ​സ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ൽ, പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ർ​ത്തി​ക്ക​ൽ എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ല്‍ തൊ​ഴി​ലു​ട​മ​ക്ക് തൊ​ഴി​ലാ​ളി​യെ പി​രി​ച്ചു​വി​ടാ​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *