Posted By Editor Editor Posted On

കുവൈറ്റിൽ ഇറക്കുമതി ചെയ്ത 6828 മദ്യകുപ്പികളുമായി വ്യാപാരി പിടിയിൽ

കുവൈറ്റിലെ ഫ​ർ​വാ​നി​യ പ്ര​ദേ​ശ​ത്ത് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്‌​ട​ർ ന​ട​ത്തി​യ പരിശോധനയിൽ ഇ​റ​ക്കു​മ​തി ചെ​യ്ത വ​ൻ മ​ദ്യ​ശേ​ഖ​ര​വു​മാ​യി വ്യാ​പാ​രി പി​ടി​യി​ൽ. 569 കാ​ർ​ട്ട​നു​ക​ളി​ൽ​നി​ന്നാ​യി അ​ര ദ​ശ​ല​ക്ഷം കു​വൈ​ത്ത് ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 6,828 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ​ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യം സൂ​ക്ഷി​ക്കാ​ൻ ഹ​വ​ല്ലി​യി​ൽ ര​ണ്ട് ട്ര​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പ്ര​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ മ​ദ്യം അ​ട​ങ്ങി​യ പെ​ട്ടി​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *