Posted By Editor Editor Posted On

സ്റ്റേജ് പരിപാടിക്കിടെ യുക്രൈൻ ആ​ക്രമണം; പ്രശസ്ത റഷ്യൻ നടിക്ക് ദാരുണാന്ത്യം

പ്രശസ്ത റഷ്യൻ നടി ​പോളി മെൻഷിഖ് (40) യുക്രൈൻ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. ഡോൺബാസിൽ റഷ്യൻ സൈനികർക്ക് വേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. യുക്രൈനിലെ റഷ്യൻ അധിനിവേശമേഖലയിൽ സൈനികർക്കുവേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മിസൈൽ പതിച്ചത്. കുമാചാവോ എന്നറിയപ്പെടുന്ന മേഖലയിലാണ് ആക്രമണം നടന്നത്. എന്നാൽ, പോളിനയുടെ മരണം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ദൃ​ശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗിറ്റാർ കൈയിലേന്തി പോളിന പാടുന്നതിനിടെ സ്ഫോടനമുണ്ടായതായാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുക. ആക്രമണത്തിൽ 35പേർ കൊല്ലപ്പെട്ടതായി യു​ക്രൈൻ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *