Posted By editor1 Posted On

കുവൈത്തിൽ ഓഫീസ് വാടക വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഓ​ഫി​സ് വാ​ട​ക അ​ടു​ത്ത വ​ർഷം 1.3 ശ​ത​മാ​നം മു​ത​ൽ ര​ണ്ടു ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർട്ട്. കു​വൈ​ത്ത് സി​റ്റി, ഹ​വ​ല്ലി, ജ​ഹ്റ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കെ​ട്ടി​ട​വാ​ട​ക വ​ർ​ധി​ക്കു​ക​യെ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ മോ​ഡ​ൺ ഗ്രൂ​പ്പി​ൻറെ പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു.

നി​ല​വി​ൽ കു​വൈ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർന്ന വാ​ട​ക ഈ​ടാ​ക്കു​ന്ന​ത് സി​റ്റി ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. ച​തു​ര​ശ്ര മീ​റ്റ​റി​ന് 14 ദീ​നാ​റാ​ണ് ഓ​ഫി​സു​ക​ളു​ടെ വാ​ട​ക. 2024ഓ​ടെ ഹ​വ​ല്ലി​യി​ൽ ര​ണ്ടു ശ​ത​മാ​ന​വും ജ​ഹ്റ​യി​ൽ 0.8 ശ​ത​മാ​ന​വും വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു. രാ​ജ്യ​ത്തെ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​വും ഉ​യ​ർ​ന്ന ശ​രാ​ശ​രി പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​വും ഡി​മാ​ൻ​ഡ് വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് ഓ​ഫി​സ് വാ​ട​ക​യി​ന​ത്തി​ലും പ്ര​തി​ഫ​ലി​ക്കും. കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പ​ത്ത് തു​ട​ർ​ച്ച​യാ​യ വാ​ർ​ഷി​ക വ​ള​ർ​ച്ച​ക്കാ​ണ് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *